Saturday, September 5, 2009

മരണവും ജീവിതവും

ഒരുപാടു പടികളുള്ള
ജീവിതത്തിന്റെ
വീടാണ്
മരണം

അവിടേക്കിത്തിരി
നിറങ്ങളിട്ട
കുമിളകള്‍
വിടര്‍ത്തിയുള്ള
സമയത്തിന്റെ
​ക്ഷണമാണ്
ജീവിതം

17 comments:

  1. നിക്ക് വേണ്ടാട്ടോ ആ വീട്ടിലേക്ക് ക്ഷണം :)

    ReplyDelete
  2. "എന്തൊ....എനിക്കറിയില്ല.....”

    ReplyDelete
  3. അയ്യോ..പേടിപ്പിക്കല്ലേ...:):):)

    ReplyDelete
  4. ജീവിതവും മരണവും ഏതാനും വരികളിലൊതുക്കിയല്ലോ.നന്നായി ഈ വീക്ഷണം

    ReplyDelete
  5. നന്നായിരിക്കുന്നു ചിന്തകൾ.

    ReplyDelete
  6. മരണവും ജീവിതവും നന്നായി വർണ്ണിച്ചിരിക്കുന്നു

    ReplyDelete
  7. നേര്‌ പറയുമ്പോള്‍ വിറളി പിടിച്ച് ഓടല്ലെ കൂട്ടരേ....
    മദം പൊട്ടിയ കാല്‍ഘട്ടത്തിലാണ് നാം. ഇത്തരം ഒരു കവിതാ ചിന്ത് മനസ്സിനെ അലട്ടാതെ വയ്യ. നന്നായി എഴുതീട്ടൊ..

    ReplyDelete
  8. ആദ്യപകുതിയിൽ ജീവിതം എവിടെ
    രണ്ടാം പകുതിയിൽ ജീവിതം എവിടെ ചേരുന്നില്ല ഒട്ടും. ചേരായ്കയാണല്ലോ ചേല്..അല്ലേ :)

    ReplyDelete
  9. നന്നായിട്ടുണ്ട്....
    ആശംസകള്‍

    ReplyDelete
  10. ആദ്യ സന്ദര്‍ശനമാണ്
    കവിതകള്‍
    കൂട്ടിനുണ്ടെങ്കില്‍
    വല്ലാത്ത സുഖമാണ്
    അതിവിടെയുണ്ടല്ലോ
    http://manafmt.blogspot.com/

    ReplyDelete
  11. ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയിലെ ഈ മിന്നൽ പിണർ കണ്ട് അല്പനേരം ഞാൻ നിശ്ശ്ബ്ദനായിപോയി. എന്തു കൊണ്ടാണു് സുഹൃത്തെ കവിതയുടെ നക്ഷത്രങ്ങളൊന്നും പിന്നീട് പ്രകാശിക്കാതെ പോയത്?എഴുത്ത് ഒരു വേദനയാണു് എന്നാൽ ഒരു ആശ്വാസവുമാണല്ലോ. എഴുത്തിന്റെ ഒരു പൂക്കാലം തിരിച്ചു വരട്ടെ എന്ന് ആശംസിക്കുന്നു.

    ReplyDelete