Tuesday, June 1, 2010

മിനുസം

മിനുസപ്പെട്ട്
മിനുസപ്പെട്ട്
ഉമ്മറത്ത്
അലങ്കാരത്തിനോ
തറയിലോ
വിരിച്ചിടാമെന്നായി

ഈ മിനുക്കം
ഇങ്ങനെ തുടർന്നാൽ
ഒന്നു തെന്നിവീഴാൻ പോലും
ആരും വരാതായാൽ
എവിടെ വിരിച്ചിടും
എവിടെ കിടത്തും
ഈ മിനുസങ്ങളെ?

9 comments:

  1. സുനു, കവിതയിലേയ്ക്ക് തിരിച്ച് വന്നതിൽ സന്തോഷം.

    ReplyDelete
  2. ഒന്നു തെന്നിവീഴാൻ പോലും
    ആരും വരാതായാൽ
    എവിടെ വിരിച്ചിടും
    എവിടെ കിടത്തും
    ഈ മിനുസങ്ങളെ.
    അർഥവത്തായ സത്യങ്ങൾ കാണാതെ പോകുന്നതാണ് തെറ്റ്

    ReplyDelete
  3. അധികമായാല്‍ അമൃതും വിഷം

    ReplyDelete
  4. അല്പം പരുക്കനാവുന്നത് തന്നെയാണ് നല്ലത്. മിനുസപ്പെട്ട് വെറുതെയെന്തിനു സ്വയം തറയാവണം?

    ReplyDelete
  5. നന്നായിട്ടുണ്ട്‌

    ReplyDelete
  6. വളരെ മനോഹരം.കൂടുതൽ ഏഴുത്തുകൾ വിരിയട്ടെ ഈ വിരൽ തുമ്പിൽ...ആശംസകൾ

    ReplyDelete
  7. aarum vannu minukkangale ketuththathirikkanalle minukki minukkiyitunnath. ee kavitha valare eshtapettu

    ReplyDelete
  8. നന്നായിട്ടുണ്ട്‌..

    ReplyDelete