Sunday, May 30, 2010

ഗൃഹപാഠം

പാടം

വയറിന്റെ
തീപിടുത്തത്തിന്‌
കാക്കിയൂണിഫോമിട്ട്
ഗുണ്ടുമണിപോലുരുണ്ട്
നിരന്നുവരുന്നുണ്ട്
അഗ്നിശമനസേനാംഗങ്ങളുടെ
സൈന്യവ്യൂഹം.

മില്ല്

യൂണിഫോമെല്ലാം
അഴിച്ചുവെച്ച്
പെൻഷൻപറ്റി
തീയിലേക്കുചാടാൻ
ഒരുങ്ങുന്നുണ്ട്
ഗുണ്ടുമണികൾ

വെന്തുപോകുന്നതിൻമുൻപ്
ഇങ്ങനെയെത്ര ഗൃഹപാഠങ്ങൾ

7 comments:

  1. This comment has been removed by the author.

    ReplyDelete
  2. അതെ ഇനിയും എത്ര ഗൃഹപാഠങ്ങൾ. മനോഹരമായി വീടകങ്ങളിലെ ഈ ഗൃഹപാഠങ്ങൾ
    എഴുത്തകങ്ങളിലേക്ക് തിരിച്ചുവന്നതിന്‌ എല്ലാ ആശംസകളും നേരുന്നു...

    ReplyDelete
  3. കൊച്ചുവരികളിലെ ചിന്തകള്‍ നന്നായി.

    ReplyDelete
  4. ദൂരയാത്രക്കുള്ള ചെറു പൊതികള്‍.യാത്ര മംഗളങ്ങള്‍.

    ReplyDelete