Tuesday, October 5, 2010

ചായ

ഞാൻ
ചായകുടിച്ച്
തീർക്കുന്നതുപോലെ
എന്നെയുമാരോ
കുടിച്ചു വറ്റിക്കുന്നുണ്ട്
ആരാണെങ്കിലും
തീരുമ്പോൾ
ഗ്ലാസ്
ഒന്നുകഴുകി വെച്ചേക്കണേ!

13 comments:

  1. മൂട്ടയാണോ...........

    ReplyDelete
  2. വീണ്ടും എന്നെ നിറച്ച് കുടിക്കാന്‍ കൊടുക്കാനാണോ?

    ReplyDelete
  3. സന്മനസ്സാണാ ഗ്ലാസ്സ് കഴുകി വെക്കലിന്നാധാരം.

    ReplyDelete
  4. ചെറിയ വരികളിലും നല്ലൊരാശയം കൊള്ളാം മാഷെ

    ReplyDelete
  5. "ആരാണെങ്കിലും
    തീരുമ്പോൾ
    ഗ്ലാസ്
    ഒന്നുകഴുകി വെച്ചേക്കണേ!"

    കഴുകി വച്ചില്ലെങ്കിലും എറിഞ്ഞു ഉടക്കാതെ ഇരുന്നെങ്കില്‍ .....

    ReplyDelete
  6. ഒന്ന് കഴുകി നിവര്‍ത്തി വെള്ളപുതപ്പിച്ചാല്‍ ബഹുകേമം

    ReplyDelete
  7. കണ്ണീരു കൊണ്ട് കഴുകാന്‍ സ്നേഹവൃന്ദമുണ്ടെങ്കില്‍ ...?

    ReplyDelete
  8. എന്നായിരിക്കും സുനിലേ
    നിന്റെ 150 വരികള്‍ കവിത കണ്ടു മരിക്കുക

    ReplyDelete